സംസ്ഥാനത്ത് കാർഷികയോഗ്യമായ എന്നാൽ വിവിധ കാരണങ്ങളാൽ തരിശ് കിടക്കുന്ന സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ഥാൻ (NAWO-DHAN - New Agriculture Wealth Opportunities - Driving Horticulture and Agribusiness Networking) പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നും കൃഷി വകുപ്പ് താത്പര്യപത്രം (EoI - Expression of Interest)ക്ഷണിച്ചു. 

 രജിസ്ട്രേഷൻ nawodhan.kabco.co.in/eoi-registration എന്ന ലിങ്ക് മുഖേനെ പൂർത്തിയാക്കാം. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതു മേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസ്സോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് കൃഷി ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ച് 750 രൂപ രജിസ്ട്രേഷൻ ഫീസും അടച്ച് ഓൺലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകും. കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ/കൃഷിക്കൂട്ടങ്ങൾ/FPO കൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവരും രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഫീസ് ആയ 750 രൂപ അടച്ച് പദ്ധതിയിൽ ചേരാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2024

sitelisthead