വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലെ കെഎസ്ഇബി ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. നിലവിലുള്ള വൈദ്യുതി ചാർജുകൾ കുടിശ്ശിക ഈടാക്കില്ല. ദുരന്ത പ്രദേശത്ത് 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2024

sitelisthead