ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് ധനസഹായം നൽകുന്ന സ്‌നേഹസ്പർശം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. അപേക്ഷാഫോം www.socialsecuritymission.gov.in ൽ ലഭ്യമാണ്.  

ധനസഹായം ലഭ്യമായിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി എല്ലാ വർഷവും ജൂൺ മാസത്തിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്നുളള സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ തപാൽ മുഖേന ലഭ്യമാക്കണം. വിവരങ്ങൾക്ക്: 1800 120 1001.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-01-2026

sitelisthead