യുവതീ-യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമായി തൊഴില്‍ പരിശീലനത്തിന് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിവരങ്ങള്‍ക്ക് : 0477-2230624.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2026

sitelisthead