അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.  രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം. 

ട്രെക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2026

sitelisthead