സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ/ ഫാമിലി പെൻഷൻ വാങ്ങുന്ന അംഗങ്ങൾ എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്/ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നവർ മസ്റ്ററിംഗ് ചെയ്തതിന്റെ പകർപ്പ് (ഇവയിൽ ഏതെങ്കിലും ഒന്ന്) ക്ഷേമനിധി ബോർഡിന്റെ www.cwb.kerala.gov.in വെബ്സൈറ്റ് വഴി മാർച്ച് 31 ന് മുൻപായി സമർപ്പിക്കണം.
തപാൽ മുഖേന സമർപ്പിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത അംഗങ്ങളുടെ പെൻഷൻ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ ഏപ്രിൽ മുതൽ റദ്ദാകും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല. വിവരങ്ങൾക്ക്: 0471-2720071, 2720072 . ഇ-മെയിൽ : kcwbkerala@gmail.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2026