സാമൂഹ്യനീതി വകുപ്പ് "സവിശേഷ - കാർണിവൽ ഓഫ് ദ ഡിഫറന്റ്" (Savishesha – Carnival of the Different) ഭിന്നശേഷി സർഗോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ സാഹിത്യ സൃഷ്ടികൾക്ക് പുരസ്കാരം നൽകുന്നു. ഭിന്നശേഷി വൈജ്ഞാനിക മേഖലയിലെ രചനകൾക്കും പുരസ്കാരം നൽകും. ഈ വിഭാഗത്തിൽ ഭിന്നശേഷിക്കാർ അല്ലാത്തവർക്കും രചനകൾ അയക്കാം.
2021 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരങ്ങൾക്ക് പരിഗണിക്കുക. പുരസ്കാരങ്ങൾക്കുള്ള രചനകൾ ( 3 കോപ്പികൾ ) ഉൾപ്പടെ ജനുവരി 12 നകം സാമൂഹ്യ നീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: 0471 2306040, 9496438920.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2026