1. ഓൺലൈൻ രജിസ്ട്രേഷൻ
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക്, രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ്. മുഖേന യൂസർനെയിമും പാസ്‌വേഡും ലഭിക്കും. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലോഗിൻ വിവരങ്ങൾ പരിശോധിക്കണം.
2. ക്വസ്റ്റ്യൻ പേപ്പർ ഡൗൺലോഡ്
മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ്, അതായത് ജനുവരി 12-ന് രാവിലെ 10.30 ന് ഐഡിയിൽ ലോഗിൻ ചെയ്ത്, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ആദ്യം ക്വസ്റ്റ്യൻ പേപ്പർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് രാവിലെ 11.00 മണിയോടെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
3. മത്സരം ആരംഭിക്കുന്ന സമയം
പ്രാഥമിക മത്സരങ്ങൾ ജനുവരി 12-ന് രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിക്കണം. രാവിലെ 10.30-ന് തന്നെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം.
4. മത്സരരീതി
മത്സരം പൂർണമായും എഴുത്തുപരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടത്തി കോളേജ്തല വിജയികളെ കണ്ടെത്തണം.
5. ചോദ്യങ്ങളുടെ എണ്ണം
പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും, ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളും നൽകുന്നതായിരിക്കും.
6. മൂല്യനിർണയവും സമനിലയും
മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കണം. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കണം.
7. ചോദ്യ–ഉത്തര വായന
മൂല്യനിർണയത്തിന് ശേഷം മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സുകളിൽ വായിച്ച് വിശദീകരിക്കണം.
8. ടീം രൂപീകരണം
കോളേജുകളിൽ ആദ്യ നാല് സ്ഥാനക്കാർ കണ്ടെത്തണം. ഒന്നും രണ്ടും സ്ഥാനക്കാർ ഒന്നാം ടീമും, മൂന്നും നാലും സ്ഥാനക്കാർ രണ്ടാം ടീമുമായിരിക്കും ജില്ലാ തലത്തിൽ നിന്ന് മത്സരിക്കുന്നത്.
9. വിജയികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ
വിജയികളുടെ വിവരങ്ങൾ മത്സര ദിവസം വൈകുന്നേരം 5.00 മണിക്ക് മുൻപ് www.cmmegaquiz.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.
10. പഠനസഹായ സാമഗ്രി
ക്വിസിന്റെ അടിസ്ഥാന സൂചകമായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി പരമാവധി വിദ്യാർത്ഥികളിലേക്കെത്തിക്കണം. ഇത് www.cmmegaquiz.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
11. പ്രചാരണം
മത്സരത്തിന്റെ പ്രചാരണ പോസ്റ്ററുകൾ പരമാവധി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.
12. മാധ്യമ വിവരവിതരണം
മത്സര വിജയികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയ്ക്കും മാധ്യമങ്ങൾക്കും സമയബന്ധിതമായി നൽകണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2026