മത്സ്യത്തൊഴിലാളികൾക്കും ഗ്രൂപ്പുകൾക്കും ഇൻസുലേറ്റഡ് ഫിഷ് ബോക്‌സ്, മൗണ്ടഡ് ജി.പി.എസ്. എന്നിവ നൽകുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 75 % സർക്കാർ വിഹിതവും 25 % ഗുണഭോക്തൃ വിഹിതവുമാണ്. അപേക്ഷകൾ 24-ന് വൈകിട്ട് 5-ന് മുൻപായി ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. അപേക്ഷ ഫോമും വിവരങ്ങളും മത്സ്യഭവനുകളിൽ ലഭിക്കും. വിവരങ്ങൾക്ക് 0471 2450773.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023

sitelisthead