കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം. 2023-2024 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 8A+, 9A+, 10A+ നേടിയ വിദ്യാർത്ഥികൾ, പ്ലസ് ടു / വി.എച്ച്.എസ്.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയവർ എന്നിവർക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം.

വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും ഉള്ള കായിക മത്സര ഇനങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനായി പാസ് സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവിന്റെ ക്ഷേമനിധി ബോർഡ് പാസ്സ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പ്, വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സഹിതം മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ ജൂലൈ 15നകം അപേക്ഷിക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-07-2024

sitelisthead