മാറി വരുന്ന തൊഴിൽ സാധ്യതകളും രീതികളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങൾ ഒരുക്കുന്ന വർക്ക് നിയർ ഹോം പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയിൽ പങ്കാളിയാകാൻ താത്പര്യമുള്ളവർ kdisc.kerala.gov.in വഴി ജൂലൈ 20നകം രജിസ്റ്റർ ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead