ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് 10 ദിവസത്തെ വനിത സംരഭകത്വ വികസന പരിശീലനം ആഗസ്റ്റ് 1 മുതൽ 11 വരെ കളമശേരി കെ.ഐ.ഇ.ഡി. കാമ്പസിൽ സംഘടിപ്പിക്കുന്നു. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രൊമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ് ലോണുകൾ, എച്ച്.ആർ. മാനേജ്‌മെന്റ്‌, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.റ്റി. ഉൾപ്പെടെ 5,900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് ഫീസ്. താത്പര്യമുള്ളവർ kied.info - ൽ ജൂലൈ 26നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0484 2532890/2550322/7012376994.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead