തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളിലും വ്യവസായ പാർക്കുകളിലും അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കായി സംവരണം ചെയ്തു. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നടപടി. 

നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കും. പേരിന് ഒരു സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക് എടുത്ത്, മറ്റ് ആളുകൾ ബിസിനസ് നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ ഓക്‌സിലറി യൂണിറ്റുകൾക്ക് ഉൾപ്പെടെ മുൻഗണന നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2022

sitelisthead