ആരോഗ്യ വകുപ്പ് വയനാട് ജില്ലയിലെ  സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകും. പായസം കിറ്റ്,   തേയിലപ്പൊടി,  കാപ്പിപ്പൊടി,  പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ നൽകി വരുന്ന ന്യൂട്രീഷൻ കിറ്റിന് പുറമെയാണ് ഓണക്കിറ്റ് നൽകുന്നത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2024

sitelisthead