വീടുകളിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃ​ഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന്‌ പരിശോധിക്കാനും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് രജിസ്ട്രേഷൻ നടപ്പാക്കുന്നത്. കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. മാർ‌മോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ​ഗ്രേ പാരറ്റ്, സൺ കോന്യൂർ തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടും. നിലവിൽ കൈവശമുള്ള പക്ഷികളുടെയും മൃ​ഗങ്ങളുടെയും ഉടമസ്ഥാവകാശത്തിനായി കേന്ദ്ര സർക്കാരിന്റെ പരിവേഷ് 2.0 എന്ന പോർട്ടലിൽ 31നകം രജിസ്റ്റർ ചെയ്യണം. ഫീസായ 1000 രൂപ 0406-01-800-87-00 എന്ന ബഡ്ജറ്റ് ഹെഡിൽ അടച്ച രസീത്, മറ്റ് അനുബന്ധരേഖകൾ സഹിതം അപേക്ഷിക്കണം. വെബ്സൈറ്റ് : parivesh.nic.in. ഫോൺ: 0471-2529335, 9188566056. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2024

sitelisthead