വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചു. പരിക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം, ഏറ്റെടുക്കാൻ തയ്യാറായ സമീപപ്രദേശങ്ങളിലെ ക്ഷീരകർഷകർക്കും മറ്റ് ആളുകൾക്കും നൽകും. മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടും.

നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കുന്നുണ്ട്. ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിറ്ററിക്കും പോലിസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും നേരത്തെ കൈമാറി. 

കൂടാതെ, ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2024

sitelisthead