ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ സമാന്തര ഊര്‍ജ ഉപയോഗം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് 'ഊര്‍ജം ആരോഗ്യം'. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട്, കെ.എസ്.ഇ.ബി.ഇ.യുടെ പിന്തുണ, എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാധ്യമായിടത്തോളം സൗരോർജം ഉപയോഗപ്പെടുത്തുകയും അത് വഴി ആശുപത്രികളിലെ വൈദ്യുത ബില്ലുകൾ കുറച്ചുകൊണ്ട് വരികയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. നിലവിൽ 15 ആശുപത്രികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023