തദ്ദേശ സ്വയം ഭരണ വകുപ്പ് 2019-ലെ കേരള മുനിസിപ്പാലിറ്റി / പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടത്തിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിബന്ധനകൾ പുതുക്കി. ചട്ടപ്രകാരം കെട്ടിടം നിർമ്മിക്കുന്ന പ്ലോട്ടിൽ തന്നെ പാർക്കിംഗ് സൗകര്യം ഉണ്ടാകണമെന്ന നിബന്ധനയാണ് പുതുക്കിയത്. പുതുക്കിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിന്റെ അടുത്തുള്ള പ്ലോട്ടിൽ നിബന്ധനകൾക്ക് വിധേയമായി പാർക്കിങ് അനുവദിക്കാം. കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലവും പാർക്കിംഗിനായി പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സ്ഥലവും തമ്മിലുള്ള ദൂരം 200 മീറ്ററിൽ അധികരിക്കാൻ പാടുള്ളതല്ല. ഉത്തരവ് കാണുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2024