സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് www.scolekerala.org സന്ദർശിക്കണം. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടതാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2022

sitelisthead