സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ 10 ക്ലാസ് വരെയുള്ളവർക്ക് scholarship.ksicl.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ. ഒരു ജില്ലയിൽ 100 കുട്ടികൾക്ക് 1000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10,000, 5000, 3000 രൂപ വീതമാണ്‌ സ്കോളർഷിപ്. നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല എഴുത്തു പരീക്ഷയും നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2024

sitelisthead