ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി 131 സൂപ്പർ ഫാസ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് പുറത്തിറക്കി. 55 സീറ്റുള്ള ബസിൽ ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് സംവിധാനം, ആന്റി-ലോക് ബ്രേക്കിംഗ് സിസ്റ്റം, ഒ.ബി.ഡി. (ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ്), ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പൻഷൻ, ക്യാമറകൾ, ജി.പി.എസ്., ആളുകളെ വിളിച്ചു കയറ്റാൻ ഇൻ-ബിൽറ്റ് അനൗൺസ്‌മെൻറ് സംവിധാനം, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയുണ്ട്. ബി.എസ്-6 ശ്രേണിയിലുള്ള ബസുകളുടെ സഞ്ചാരം തത്സമയം  നിരീക്ഷിക്കുന്നതിന് ഐ അലർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-04-2023

sitelisthead