കരിപ്പൂര്‍ വിമാനത്താവളത്തിൽ ​ റണ്‍വേ നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് വിമാനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് നിയന്ത്രണം. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറുവരെ റണ്‍വേ പൂര്‍ണമായും അടച്ചിടും.ഇതിനാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും ആഗമനത്തിലും സമയ മാറ്റം ഉണ്ടാവും. വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ വിമാന സര്‍വീസ് സാധാരണ പോലെ  നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2023

sitelisthead