ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകപ്പ് അപകടരഹിത സുരക്ഷിത തൊഴിലിടം ഒരുക്കുന്ന വ്യവസായശാലകൾക്ക് നൽകി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾക്കും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കകൾക്കും അപേക്ഷ ക്ഷണിച്ചു. തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്. മികച്ച മെഡിക്കൽ ഓഫീസർ, വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ തുടങ്ങി വ്യക്തിഗത അവാർഡുകൾക്കും അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10. വിജ്ഞാപനം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-01-2025