ദൃശ്യകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരെ പ്രോത്സാഹിപ്പിക്കുന്നതിനു കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും സംഘപ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഏകാംഗ/ദ്വയാംഗ കലാ പ്രദര്‍ശനത്തിന് 50,000 രൂപയും, 3 മുതല്‍ 5 വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 1,00,000 രൂപയുമാണ് അനുവദിക്കുന്നത്. ചിത്രം, ശില്പം, ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് നല്‍കുന്നത്.

സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം അക്കാദമിയുടെ വെബ് സൈറ്റില്‍ (www.lalithkala.org) അപേക്ഷിക്കണം. അപേക്ഷകര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. 2017 ഏപ്രിലിനുശേഷം ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാന്റ്  ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2022

sitelisthead