2023 വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങ്ങ് (സീസണൽ) ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ. ഓൺലൈൻ ബുക്കിംഗ് ജനുവരി 5 മുതൽ ഒരു ദിവസം 75 പേർ എന്ന കണക്കിൽ ആരംഭിക്കും. ബുക്കിംഗ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി 25 പേർക്ക് ഒരു ദിവസം ഓഫ്‌ലൈൻ ബുക്കിംഗ് അനുവദിക്കും.

ബുക്ക് ചെയ്ത 14-18 വയസു പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രക്ഷാകർത്താവ് നൽകിയ അനുമതി പത്രം എന്നിവ ഹാജരാക്കണം. 18 വയസിനു മുകളിലുള്ളവർ 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിങ്ങിന് ഹാജരാക്കണം.

ഫീസ് ഇനത്തിൽ 1500 രൂപയും ഇക്കോ മാനേജ്മെൻറ് സ്പെഷ്യൽ ഫീസായി 300 രൂപയും ഉൾപ്പെടെ 1800 രൂപ ട്രക്കിങ്ങിന് ഈടാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2022

sitelisthead