സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2023 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും ജൂൺ 23നു വൈകീട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ : 0471 2525300.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2023

sitelisthead