കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഭൂവിഭവ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് തൃശൂർ തേക്കിൻകാട് മൈതാനത്തെ നെഹ്റു പാർക്കിൽ എൽപി / യുപി / എച്ച്എസ് വിഭാഗങ്ങൾക്കായി മത്സരം നടത്തും. മത്സരാദിവസം  രാവിലെ 9ന് സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം കുട്ടികൾ എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ  നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 14 വൈകുന്നേരം അഞ്ചിന് മുൻപായി  www.kslub.kerala.gov.in വഴി പൂർത്തിയാക്കണം. വിലാസം: കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം – 33. ഫോൺ:  0471 – 2307830 ,2302231 , 8075439719.  ഇ-മെയിൽ: landuseboard@yahoo.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo