ഇന്ത്യ ജി-20 അധ്യക്ഷ പദവി വഹിക്കുന്ന സാഹചര്യത്തിൽ യൂണിയൻ സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ പരിപാടികളിലും റിപ്പോർട്ടുകളിലും ജി-20യുടെ ലോഗോയും തീമും ഉൾപ്പെടുത്തണം.

സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടുകൾ, പഠന റിപ്പോർട്ടുകൾ, മാസികകൾ, സർക്കാർ വെബ്‌സൈറ്റുകൾ, ഫയൽ കവറുകൾ, ഡയറികൾ, കലണ്ടറുകൾ, വിസിറ്റിംഗ് കാർഡ്, സംഘടിപ്പിക്കുന്ന പരിപാടികൾ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ, ഡിജിറ്റൽ മീഡിയ, ഔട്ട്‌ഡോർ പബ്ലിസിറ്റി, ഹോഡിംഗ്‌സ്, ഡിജിറ്റൽ സ്‌ക്രീൻ, പബ്ലിസിറ്റി പ്രമോഷണൽ കാര്യങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലെല്ലാം ലോഗോയും ടീമും ആലേഖനം ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023

sitelisthead