പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്ക്കാരം. വിശദാംശങ്ങൾ വെബ് ലിങ്കിൽ ലഭിക്കും. മാർച്ച് 31ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-03-2025