ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി./ എസ്.ടി. വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിയ്ക്കും.
14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (https://dhs.kerala.gov.in/wp-content/uploads/2022/07/generalnursing-2-files-merged.pdf) ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പാളിന് ജൂലൈ 30 ന് വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-07-2022