കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ആരംഭിക്കുന്ന ഇൻകുബേഷൻ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കമാലിയിലുള്ള കെ.ഐ.ഇ.ഡിയുടെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിലാണ് ഇൻകുബേഷൻ സെന്റർ. 21 ക്യുബിക്കിൾ സ്പേസാണുള്ളത്
ഹൈസ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത വർക്ക്സ്‌പേസ്, മീറ്റിങ് ഹാൾ ആൻഡ് കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളുമുണ്ട്. പ്രതിമാസം 5,000 രൂപയാണ് (ജി എസ് ടി കൂടാതെ) ഒരു ക്യൂബിക്കിളിന്റെ സർവീസ് ചാർജ്. താൽപര്യമുള്ളവർ kied ൽ ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9446047013, 7994903058.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2025