അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനുമുള്ള വെരിഫിക്കേഷന്‍ മൊഡ്യുള്‍ സജ്ജമാക്കി എല്‍.എം.ഒ.എം.എസ്. പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. പോർട്ടലിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷ, ഫീസ് എന്നിവ പരിശോധിച്ച ശേഷം അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്ന തീയതി, സമയം, സ്ഥലം എന്നിവ വ്യാപാരിയെ എസ്.എം.എസ്. മുഖേന അറിയിക്കും. സര്‍ട്ടിഫിക്കറ്റ് അപ്രൂവ് ആയിക്കഴിഞ്ഞാല്‍ വ്യാപാരികള്‍ക്ക് എസ്.എം.എസ്. മുഖേന അറിയിപ്പ് ലഭിക്കും. ഡിജിറ്റല്‍ ഒപ്പോടുകൂടിയ ക്യു.ആര്‍. കോഡ് ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഓണ്‍ലൈന്‍ ആയി ഒടുക്കിയ ഫീസില്‍ തെറ്റ് സംഭവിച്ചാല്‍ തിരികെ നല്‍കുന്നതിന് പേയ്‌മെന്റ് റീഫണ്ട് സംവിധാനവും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ പെട്രോള്‍പമ്പ്, വെയ്ബ്രിഡ്ജ്, ഓട്ടോറിക്ഷ മീറ്റര്‍ എന്നിവ മുദ്ര ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള അവസരമാണ് പോർട്ടലിൽ ഒരുക്കിയിട്ടുള്ളത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2023