ആർ. ശങ്കരനാരായണൻ തമ്പി നിയമസഭ മാധ്യമ അവാർഡ്, സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ. കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, കെ. ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ നിയമസഭ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ / പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം, വിജ്ഞാപനം എന്നിവയ്ക്ക് www.niyamasabha.org സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-06-2024

sitelisthead