ക്ഷീര വികസന വകുപ്പിന്റെ ''പടവ് 2024' നോടനുബന്ധിച്ചു നൽകുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം. 2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയ ക്ഷീരവികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അവാർഡിന് പരിഗണിക്കും. മികച്ച പത്ര റിപ്പോര്‍ട്ട് , മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍ അല്ലെങ്കില്‍ ലേഖനം - കാര്‍ഷിക മാസികകള്‍ , മികച്ച പുസ്തകം -ക്ഷീര മേഖല, മികച്ച ശ്രവ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട് , മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററി അല്ലെങ്കില്‍ മാഗസിന്‍ പ്രോഗ്രാം, ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം' എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങള്‍ നൽകും.
നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dairydevelopment.kerala.gov.in ലഭിക്കും. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ ഫെബ്രുവരി 12 വൈകിട്ട് 5 മണിക്ക് മുന്‍പായി ജോയിന്റ് ഡയറക്ടര്‍ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :9495818683,9995240861,9446467244.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2024