സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും അത്യാധുനിക സാങ്കേതികവിദ്യകളും നിര്‍മാണ യന്ത്രങ്ങളും പരിചയപ്പെടുത്തുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷനറി എക്‌സ്‌പോ 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ കാക്കനാട്, കിന്‍ഫ്ര എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. സംരംഭകരുമായി സംവദിക്കുന്നതിനും പുതിയ മേഖലകളിൽ അറിവ് നേടാനും എക്സിബിഷൻ സഹായിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2421432, 2421461, 9744490573,9526076176. വെബ്‌സൈറ്റ്: machineryexpokerala.in. ഇ-മെയില്‍: machineryexpokerala@gmail.com.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2024