ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ/ നല്ലനടപ്പു നിയമ പ്രകാരം മേൽ നോട്ടത്തിലുള്ള പ്രൊബേഷനർമാർ/ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാന മാർഗ്ഗമില്ലാത്ത ആശ്രിതർ (ഭാര്യ/ ഭർത്താവ്/ കുട്ടികൾ/ അവിവാഹിതരായ സഹോദരികൾ)/ അതിക്രമത്തിനിരയായവരുടെ മക്കൾ (വിദ്യാഭ്യാസത്തിന്)/ അതിക്രമത്തിനിരയായവരുടെ ആശ്രിതർ/ അതിക്രമത്തിനിരയായി ഗുരുതരപരുക്ക് പറ്റിയവർ എന്നിവരിൽ നിന്ന് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

സാമ്പത്തികമായി പിന്നാക്ക പശ്ചാത്തലമുള്ള കുടുംബങ്ങളിൽ വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് ധനസഹായം അനുവദിക്കുന്നത്. സുനീതി പോർട്ടൽ (www.sjd.kerala.suneethi.com) മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0471 2342786.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025

sitelisthead