മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ജീവനി പദ്ധതി എയ്‌ഡഡ്‌ കോളേജുകളിലേക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളേജുകളിലാണ് 2019 മുതൽ പദ്ധതി നടപ്പാക്കിയിരുന്നത്. വിദ്യാർഥികൾക്ക് കൗൺസിലിംഗും, മാർഗ നിർദേശങ്ങളും നൽകി മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ - എയ്ഡഡ് കോളേജുകളെ പരസ്പരം ചേർത്ത് 3000 കുട്ടികൾക്ക് ഒരു കൗൺസിലർ എന്ന തോതിൽ 114 കൗൺസിലർമാരെ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2023

sitelisthead