റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെയുണ്ടാകും. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ രാവിലെ 8 മുതൽ ഉച്ച ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസറഗോഡ്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ച 2 മുതൽ രാത്രി 7 വരെയും റേഷൻ കടകൾ പ്രവർത്തിക്കും. മെയ് 4 മുതൽ സാധാരണ സമയക്രമം അനുസരിച്ച് കടകൾ പ്രവർത്തിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-04-2023

sitelisthead