തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലം നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്ക്കരിച്ചിരിയ്ക്കുന്നത്.  മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാൻ സാധിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി. ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേൽപാലം. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആർസിസി, മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ മേൽപ്പാലം വഴി എത്താൻ സാധിയ്ക്കും. കൂടാതെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2022

sitelisthead