മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാണ്. മത്സ്യബന്ധന സമയത്തും, അല്ലാതെയുമുള്ള അപകടമോ മരണമോ, അപകടത്തെ തുടർന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 10,00,000 രൂപ (ആകെ പത്ത് ലക്ഷം രൂപ) വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. 510 രൂപ പ്രീമിയം നൽകി മാർച്ച് 31 വരെ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫീസുകളിൽ നിന്നും ക്ലസ്റ്റർ ഓഫീസുകളിൽ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-03-2023