മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ അംശദായം പുതുക്കാൻ അവസരം. 2010 മുതൽ വിവിധ കാലയളവിൽ അംഗത്വമെടുത്തവർക്ക് ഫെബ്രുവരി 1 മുതൽ ജൂൺ 30 വരെ പിഴയടച്ച് അംഗത്വം പുതുക്കാം. വെള്ള പേപ്പറിൽ അപേക്ഷയും അംഗത്വകാർഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരങ്ങളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി. കെട്ടിടം-രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റിൽ പി.ഒ, കോഴിക്കോട് -673005ൽ അയക്കണം. ഫോൺ : 0495-2966577 , 9188230577
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2025