2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് 2023 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2022 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.  അക്കാദമി വെബ്സൈറ്റായ  www.keralafilm.com  ല്‍ നിന്നും അപേക്ഷാ ഫോറവും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25/- രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരത്തെ  അക്കാദമിയുടെ സിറ്റി ഓഫീസില്‍  നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2023

sitelisthead