2023-2024 സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ ജാഗ്രതാ സമിതികൾക്ക് വനിതാ കമ്മിഷൻ അവാർഡിന് അപേക്ഷിക്കാം. അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും നിർദേശങ്ങളും keralawomenscommission.gov.in ലഭ്യമാണ്. പ്രശസ്തി പത്രവും 50,000 രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാർഡ്. വിശദവിവരങ്ങൾക്ക് 9495726856, 8921885818 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2025