നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ വേഗത്തിലാക്കാൻ ബി.എസ്.എൽ. ലെവൽ 2 മൊബൈൽ ലാബുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി. 2 മൊബൈൽ ലാബുകളാണ് പരിശോധനക്കായിട്ടുള്ളത്. ഒരേ സമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈൽ ലാബിലുണ്ട്. 3 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാകും. വൈറൽ എക്സ്ട്രാക്ഷൻ, റിയൽ ടൈം പി.സി.ആർ. എന്നിവ ലാബിൽ ചെയ്യാം. ടെക്നിക്കൽ സ്റ്റാഫ്, ഇലക്ട്രിക്കൽ തുടങ്ങി 5 പേരുടെ സംഘമാണ് ലാബിലുണ്ടാകുക. തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലും നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2023

sitelisthead