മെട്രോ സർവീസില്ലാത്തയിടത്തു നിന്ന് കുറഞ്ഞ ദൂരത്തിൽ മെട്രോ സ്‌റ്റേഷനിലെത്തിക്കാൻ ഉദ്ദേശിച്ചുളള കെ.എസ്.ആർ.ടി.സി. മെട്രോ ഫീഡർ സർവീസിനു തുടക്കമായി. നേവൽ ബേസ്, മേനക, ഷിപ്പ് യാർഡ്, ഹൈക്കോടതി തുടങ്ങി പ്രധാന സ്ഥലങ്ങളിൽ നിന്ന് മഹാരാജാസ്, എം.ജി. റോഡ് മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 15 മിനുട്ട് ഇടവേളയിൽ രാവിലെ 6.30 മുതൽ രാത്രി 7 വരെയാണ് സർവീസ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2023