തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10, എസ് എസ് എൽ സി ക്യാഷ് അവാർഡ്/ പ്ലസ് വൺ /ബി.എ./ ബി.കോം / ബി.എസ്.സി / എം .എ / എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ) എം.എസ്.ഡബ്ള്യൂ / എം.എസ്.സി./ ബി.എഡ് / പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനീയറിങ്/ എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാംഡി / ബി.എസ്.സി.നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി.സി./ ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്‌സിംഗ് / പാരാ മെഡിക്കൽ കോഴ്‌സ് / എം.സി.എ / എം.ബി.എ / പി.ജി.ഡി.സി.എ / എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ / വെറ്റിനറി /ഹോമിയോ/ബി.ഫാം / ആയുർവേദം / എൽ.എൽ.ബി (3 വർഷം, 5 വർഷം ) ബി.ബി.എം/ ഫിഷറീസ് / ബി.സി.എ / ബി.എൽ.ഐ .എസ്.സി./ എച്ച് .ഡി.സി.& ബി എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മന്റ്/ സി.എ.ഇന്റർമീഡിയറ്റ് /മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക്  ഒക്ടോബർ 20 മുതൽ http://www.labourwelfarefund.in വഴി അപേക്ഷിക്കാം.

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള ഓൺലൈനായി http://www.labourwelfarefund.in   മുഖേന അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷക/ൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. അപേക്ഷകൾ ഡിസംബർ 20 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-10-2022

sitelisthead