63–-ാം കേരള സ്‌കൂൾ കലോത്സവത്തിന്റെ തീയതികളിൽ മാറ്റം. ഡിസംബർ മൂന്ന്‌ മുതൽ ഏഴ്‌ വരെ നടക്കേണ്ടിയിരുന്ന കലോത്സവം  2025 ജനുവരി ആദ്യ വാരം തിരുനന്തപുരത്ത്‌ നടക്കും. ഡിസംബർ മാസത്തിൽ നടക്കുന്ന നാഷണൽ അച്ചീവ്‌മെന്റ് സർവ്വെ (നാസ്‌) പരീക്ഷ , രണ്ടാം പാദ വാർഷിക പരീക്ഷ, ക്രിസ്തുമസ് അവധി എന്നി സാഹചര്യങ്ങൾ പരിഗണിച്ചാണ് തീയതികളിൽ മാറ്റം. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2024

sitelisthead