സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രണര്ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Entrepreneurship Development Programme for Women) സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 06 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കെ ഐ ഇ ഡി  ക്യാമ്പസ്സിൽ വെച്ചാണു പരിശീലനം നടക്കുന്നത്. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്‌മന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 5900 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവർ കെ ഐ ഇ ഡി വെബ്സൈറ്റ് ആയ www.kied.info-ൽ ജനുവരി 28നു മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2532890, 2550322, 7012376994.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2023

sitelisthead