കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് അവരുടെ വിവരങ്ങൾ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തി അപ്ലോഡ് ചെയ്യാൻ അവസരം. ക്ഷേമനിധി ബോർഡുകൾ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, തൊഴിലാളികൾക്ക് സ്വന്തമായോ അപ്ഡേറ്റ് ചെയ്യാം.
കേരള തയ്യൽ ക്ഷേമനിധി ബോർഡിലെ നിലവിൽ അംഗത്വം മുടങ്ങികിടക്കുന്നവരും, പെൻഷൻ ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാ തൊഴിലാളികൾക്കും അവസരം വിനിയോഗിക്കാം.
ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, കേരള തയ്യൽ ക്ഷേമനിധി ബോർഡ് നിഷ്കർഷിക്കുന്ന മറ്റ് രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ. ഏകീകൃത ഐഡന്റിറ്റി കാർഡിനായുള്ള (യൂണിക് ഐഡന്റിറ്റി കാർഡ്) 25 രൂപ ഇതുവരെ അടയ്ക്കാത്തവർ സോഫ്റ്റ്വെയറിൽ ഓൺലൈൻ പേയ്മെന്റ് മുഖേന തുക അടയ്ക്കണം.വിവരങ്ങൾ പുതുക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2025