വൈദ്യുതി പോസ്റ്റുകളിൽ‍ പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  ഏപ്രിൽ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചവർ തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എൽ‍  ഇവ  മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോർഡ് സ്ഥാപിച്ചവരിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചു. ഈടാക്കുന്ന  തുക  അറിയിപ്പ് നൽകി 15 ദിവസത്തിനു മുമ്പായി അടച്ചില്ലെങ്കിൽ‍ 12 ശതമാനം പലിശയും ഈടാക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-04-2025

sitelisthead